Trending

ചുരത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റി.

താമരശ്ശേരി
ചുരത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റി.കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ
പെയ്ത ശക്തമായ മഴയെത്തുടർന്ന് അഞ്ചാം വളവിലും ഇരുപത്തിഒൻപതാം മൈലിലും  നിലംപതിച്ച മരങ്ങളും വനംവകുപ്പും ഹൈവേ പോലീസും ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും ചേർന്ന് നീക്കം ചെയ്തു. 

​വാഹനങ്ങൾക്കും യാത്രക്കാർക്കും വലിയ രീതിയിൽ അപകടഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് നടപടി. ഫോറസ്റ്റ് അധികൃതരും, ഹൈവേ പോലീസും ,ചുരം ഗ്രീൻബ്രിഗേഡ് വോളണ്ടിയർമാരായ ഷൗക്കത്ത് എലിക്കാട്, മജീദ് കണലാട്, വിനു, അർഷാദ് എരഞ്ഞോണ, ഗഫൂർ ഒതയോത്ത്, നിസാം VH , നിഷാദ്VH എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റി പാത സുരക്ഷിതമാക്കിയത്. ഇവരുടെ സമയബന്ധിതമായ ഇടപെടൽ കാരണം ചുരത്തിൽ ഉണ്ടായേകാവുന്ന വൻ ഗതാഗത കുരുക്കാണ് ഒഴിവായത്.
 

T News

working in the field of advertising and printing

Post a Comment

Previous Post Next Post