Trending

ആരടയ്ക്കും.. അപകടകെണിയായി താമരശ്ശേരി ബസ്സ് ബേക്ക് സമീപമുള്ള കുഴി

താമരശ്ശേരി: താമരശ്ശേരി ബസ്സ് ബേയ്ക്ക് സമീപം മിനി ബൈപ്പാസ് റോഡിൽ കേബിൾ വലിക്കുന്നതിനായി എടുത്ത കൂറ്റൻ കുഴി അപകട കെണിയാവുന്നു. മഴ ആരംഭിച്ചതോടെ കുഴി അടക്കാനായി  മേലെയിട്ട മണ്ണ് ഒലിച്ചുപോയതോടെ യാണ് കുഴി അപകടകെണിയായി മാറിയത്. ഏതു സമയത്തും കുഴിയിൽ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സധ്യത ഏറെയാണ്. കുഴിയിൽ ചാടി ഇരുചക്രവാഹനങ്ങൾ മറിഞ്ഞാൽ വലിയ യാത്രികർ മറ്റു വാഹനങ്ങളുടെ അടിയിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
മിനി ബൈപ്പാസിൽ പല സ്ഥലങ്ങളിൽ ഇത്തരത്തിൽ മൂടാത്ത കുഴികളുണ്ട്.

ഒരു ദുരന്തത്തിന് കാത്തുനിൽക്കാതെ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post