താമരശ്ശേരി:മാനഭംഗ കേസിൽ പ്രതി ചേർത്ത KPCC അംഗവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമായ എ അരവിന്ദനെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ നേതൃത്വത്തിൽ താമരശ്ശേരിയിൽ പ്രതിഷേധ മാർവ് നടത്തി.മാർച്ച് ജില്ലാ ജോ. സെക്രട്ടറി കെ ജമീല ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി
ഷറീന മജീദ്, ഏരിയ പ്രസിഡണ്ട്
ശ്രീജ ബിജു, വൈസ് പ്രസിഡണ്ട് സീന സുരേഷ് എന്നിവർ സംസാരിച്ചു.
ഇതേ വിഷയത്തിൽ ഇന്നലെ DYFI താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.