താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പൊതു വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും നാടൻ വാറ്റുചാരായം കണ്ടെത്തിയ വാർത്ത ഏറെ ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല പറഞ്ഞു.
വിദ്യാർത്ഥികളുടെ ബാഗ് അധ്യാപകർ പരിശോധിക്കാൻ പാടില്ല എന്ന ചെയിൽഡ് വെൽഫയർ കമ്മിറ്റി ഉത്തരവ് തിരുത്തണമെന്നും, അധ്യാപകർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.