Trending

ലഹരി വിരുദ്ധ ദിനം: കൊടുവള്ളിയിൽ കൂട്ടയോട്ടം നടത്തി.



അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊടുവള്ളി പോലീസിൻ്റെ നേതൃത്വത്തിൽ കൊടുവള്ളിയിൽ കൂട്ടയോട്ടം നടത്തി.

കൊടുവള്ളി എം എൽ എ പി കെ ഫിറോസ് പരിപാടി ഉത്ഘാടനം ചെയ്തു. താമരശ്ശേരി DySP വിനോദ് കുമാർ സംസാരിച്ചു. നെല്ലങ്കണ്ടിയിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം കൊടുവള്ളി ടൗണിൽ അവസാനിച്ചു.തുടർന്നു കൊടുവള്ളി സിഐ ജയപ്രകാശ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

കൊടുവള്ളി മുൻസിപ്പാലിറ്റി ചെയർമാൻ. റസീന , വൈസ് ചെയർമാൻ കെ . ഖാദർ, തുടങ്ങിയവർ നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post