Trending

താമരശ്ശേരിയിൽ 10 ഗ്രാമിലധികം ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

താമരശ്ശേരി:10 ഗ്രാമിലധികം മാരക ലഹരി ഹെറോയിനുമായി അസം സ്വദേശി പിടിയിൽ .

താമരശ്ശേരി പള്ളിപ്പുറം മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി ലോത്തുൽ റഹ്മാനെയാണ് വ്യാഴാഴ്ച രാത്രി 11.30 ഓടെ താമരശ്ശേരി എക്സൈസ് സംഘം പിടികൂടി യത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ താമസിക്കുന്ന പള്ളിപ്പുറം മുക്കിലെ വാടക റൂമിൽ നിന്നും 10.166 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. രണ്ടു ദിവസം മുമ്പ് ആണ് ഇയാൾ ഇവിടെ റൂം വാടകയ്ക്ക് എടുത്തത്.എക്സൈസിന്റെ തണ്ടർ ഓപ്പറേഷന്റെ ഭാഗമായി ലഹരി സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് അറസ്റ്റ്. താമരശ്ശേരി  എക്സൈസ്  ഇൻസ്പെക്ടർ വിപിൻ ഇ.പി
പ്രിൻ്റീവ് ഓഫീസർ അജിഷ് ടി ബി ,
വനിത സിവിൽ എക്സൈസ് ഓഫീസർ ലതമോൾ കെ എസ്സ് , സിവിൽ എക്സൈസസ് ഓഫീസർമാരായ അതുൽ , മുഹമ്മദ് ഷാഹുൽ സി.കെ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ബവിൻ വി.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post