മുക്കം: മുക്കം കറുത്തപറമ്പ് ഇറക്കത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പെയ്ത മഴയ്ക്കിടെയാണ് അപകടമുണ്ടായത്. കറുത്തപറമ്പ് ഇറക്കത്തിൽ നിന്ന് കാരശ്ശേരി ഭാഗത്തേക്കുള്ള ഷോർട്ട് വേ റോഡിന് സമീപത്തുവെച്ചാണ് ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചത്.
അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
മഴയെത്തുടർന്ന് റോഡിൽ ഉണ്ടായ വഴുക്കലാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ കുറച്ചുസമയം ഗതാഗത തടസ്സവും നേരിട്ടു.