താമരശ്ശേരി :
കേന്ദ്ര ഗവൺമേൻ്റിൻ്റെ പതിനായിരം കർഷക ഉദ്പാതക സംഘങ്ങളുടെ രൂപീകരണ പദ്ധതിയുടെ ഭാഗമായി എൻ.സി.ഡി.സിയുമായി സഹകരിച്ച് പീരുമേട് ഡെവലപ്പ്മെൻ്റ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കോഴിക്കോട് ജില്ലയിൽ കൊടുവള്ളി ബ്ലോക്ക് പ്രവർത്തന പരിധിയായി രൂപീകരിച്ചിരിക്കുന്ന കർഷക ഉത്പാതക സംഘമായ താമരശ്ശേരി ഫാർമർ പ്രൊഡ്യൂസർ & മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (എഫ്.പി.ഒ) ആദ്യ സംരംഭമായ നാളികേര സംഭരണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കാരാടി - കുടുക്കിൽ ഉമ്മാരം റോഡിൽ (വട്ടൽകുനി പറമ്പിൽ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് നിർവ്വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി അദ്ധ്യക്ഷം വഹിച്ചു.കർഷകർക്ക് സൊസൈറ്റിയിൽ അംഗമാകുന്നത് വഴി സംഘത്തിൻ്റെ ഉടമസ്ഥാവകാശത്തിൽ പങ്കുകാരാകാനും, വർഷം തോറും ലാഭവിഹിതം ലഭിക്കാനും, കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കുന്നത് വഴി ഉടൻ പണം ലഭിക്കാനും തുടങ്ങിയ കർഷകർക്ക് ലഭിക്കുന്ന പ്രയോജനങ്ങളെ സംബന്ധിച്ച് ജീല്ലാ കോഡിനേറ്റർ ഹബീബ് റഹ്മാൻ സംസാരിച്ചു - കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ഗിരീഷ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ആനന്ദ്, ജോതി സുനിൽ, കാർഷിക വികസന ബേങ്ക് പ്രസിഡണ്ട് മെഹറൂഫ്, പി.ഉല്ലാസ് കുമാർ, കെ.വി.സെബാസ്റ്റ്യൻ, കെ.സി.വേലായുധൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സെക്രട്ടറി .ഒ.പി.ഉണ്ണി സ്വാഗതവും, വൈ: പ്രസിഡണ്ട്.കെ.എം.ജോസഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.