Trending

ആരോഗ്യ മന്ത്രിയുടെ വാർത്തക്ക് താഴെ കമൻ്റ്;CPI(M) പ്രവർത്തകന് നേരെ കലാപാഹ്വാന വകുപ്പ് ചുമത്തി കേസെടുത്തതിൽ പ്രതിഷേധം..

താമരശ്ശേരി:ആരോഗ്യ മന്ത്രി കെ മുരളീധരൻ്റെ വാർത്താ സമ്മേളന വാർത്തക്കു താഴെ കമൻ്റ് ഇട്ടതിന് കലാപ ആഹ്വാന വകുപ്പ് ചേർത്ത് പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് സി പി ഐ (എം) പ്രവർത്തകർ താമരശ്ശേരിയിൽ പ്രകടനം നടത്തി.

കെ പി സി സി അംഗം പി സി ഹബീബ് തമ്പിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കമൻ്റ് ഇട്ടതിൻ്റെ പേരിൽ കലാപ ആഹ്വാനം നടത്തി എന്നാരോപിച്ച് കള്ള കേസ് ചുമത്തുന്ന നടപടിയിൽ നിന്നും പോലിസ് പിന്തിരിഞില്ലെങ്കിൽ  ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് സി പി എം നേതൃത്വം നൽകുമെന്ന് ഏരിയാ സെക്രട്ടറി കെ ബാബു പറഞ്ഞു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post