Trending

KSRTC ബസ്സിൽ നിന്നും കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള വാച്ച് ഉടമക്ക് കൈമാറി ജീവനക്കാർ.

താമരശ്ശേരി: നോളേജ് സിറ്റി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന KSRTC 
ബസിൽ നിന്നും കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപയിൽ അധികം വില വരുന്ന റാഡോ വാച്ച് ഉടമസ്ഥന് കൈമാറി മാതൃകയായി കെഎസ്ആർടിസി ജീവനക്കാർ.

താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടർ  കെ സത്യജിത്ത് കെ അബ്ദുൽ ജലീൽ എന്നിവർക്ക് ഇന്നലെ രാവിലെ ആറു മണി നോളജ് സിറ്റി - കോഴിക്കോട് സർവീസിനിടെയാണ് ബസ്സിൽ നിന്നും വാച്ച് കളഞ്ഞു കിട്ടിയത്. വാച്ച് നഷ്ടപ്പെട്ട വിവരം ടി ന്യൂസ് വാർത്ത നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. 

തുടർന്ന് ഡിപ്പോയിൽ എത്തിയ ഉടമക്ക് സ്റ്റേഷന്‍ മാസ്റ്റർ ബിജു ജോസഫിന്റെ സാന്നിധ്യത്തിൽ കൈമാറി.ഈങ്ങാപ്പുഴ സ്വദേശിയുടെ വാച്ച് ആയിരുന്നു കളഞ്ഞു പോയത്. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post