ബാലുശ്ശേരി സ്വദേശിയായ 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 19-കാരനായ ഷാരോൺ പി.വിയെ കാക്കൂർ പോലീസ് അറസ്റ്റ് ചെയ്തു.
കാക്കൂർ പോലീസ് ഇൻസ്പെക്ടർ സജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പോക്സോ നിയമപ്രകാരം കേസിൽ തുടർനടപടികൾ പോലീസ് സ്വീകരിച്ചുവരികയാണ്.