ഇന്ത്യയിലെ തന്നെ സൈബർ തട്ടിപ്പിൻ്റെ പ്രധാന കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച താമരശ്ശേരി, കൊടുവള്ളി, കൈതപ്പൊയിൽ ,വെഞ്ചേരി, കാക്കൂർ തുടങ്ങിയ സ്ഥലങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.
തട്ടിപ്പുപണം ഭീകരപ്രവർത്തനങ്ങൾക്കും, രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും, മയക്കുമരുന്ന് വ്യാപാരത്തിനും ഉപയോഗിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനം.
ഈ മേഖലയിൽ മ്യൂൾ എക്കൗണ്ടുകൾ വഴി സൈബർ തട്ടിപ്പിലൂടെ പണം എത്തുന്നതായും, ഹവാല ഇടപാടുകൾ നടക്കുന്നതായും കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് വിവിധ സ്റ്റേഷനുകളിൽ കേസെടുക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന വൻ സംഘങ്ങൾ തട്ടിപ്പുകൾക്കും, ഇടപാടുകൾക്കും നിൽ ഉള്ളതിനാലാണ് കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറാൻ തീരുമാനിച്ചത്.