Trending

താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ചര ലക്ഷം രൂപ തട്ടിയ തച്ചംപൊയിൽ സ്വദേശി അറസ്റ്റിൽ.



താമരശ്ശേരി: താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ തച്ചംപൊയിൽ ബ്രാഞ്ചിൽ വ്യാജ സ്വർണം പണയം വെച്ച് 553300 രൂപ തട്ടിയ യുവാവിനെ ജീവനക്കാർ തന്ത്രപൂർവ്വം പിടികൂടി പോലീസിനെ ഏൽപ്പിച്ചു.

കഴിഞ്ഞ 20 ദിവസത്തിനിടെ പല തവണയായിട്ടാണ് തട്ടിയത്.ഇന്ന് വീണ്ടും സ്വർണം പണയം വെക്കാനായി എത്തിയപ്പോഴാണ് തച്ചംപൊയിൽ ഈർപ്പോണ  വട്ടിക്കുന്ന് അബദുൽ മുനീർ പിടിയിലായത്. സമാന രൂപത്തിൽ മറ്റിടങ്ങളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്




T News

working in the field of advertising and printing

Post a Comment

Previous Post Next Post