Trending

വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം


dot image

കല്‍പ്പറ്റ: വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍. നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. കളളാടി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. എന്‍ഡിആര്‍എഫ് സംഘത്തോട് സ്ഥലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണില്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. മണ്ണിനടിയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പ്രദേശത്ത് മഴ തുടരുകയാണ്. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്.

തുരങ്കപാത നിര്‍മ്മാണത്തിനായി തൊഴിലാളികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് ബസ് മണ്ണിനടിയിലായി. ബസിനുളളില്‍ തൊഴിലാളികള്‍ ഉളളതായും സംശയമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. നിലവില്‍ മുപ്പതംഗ എന്‍ഡിആര്‍എഫ് സംഘം വയനാട്ടിലുണ്ട്. കോഴിക്കോട് നിന്ന് ഒരു യൂണിറ്റ് എന്‍ഡിആര്‍എഫ് സംഘം കൂടി വയനാട്ടിലേക്ക് പോകും. അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post