കട്ടിപ്പാറ: ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽകൊച്ചു വീട്ടിൽ തോമസ് മാസ്റ്ററുടെവീടിന് സമീപമുള്ള കൃഷി സ്ഥലത്ത്കൃഷി ചെയ്തിരുന്ന കപ്പ , ചേമ്പ് മുതലായ ഇടവിള കൃഷികൾ ഇന്നലെ രാത്രി കാട്ടുപന്നികൾ നശിപ്പിച്ചു.
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
രണ്ടുകൊല്ലം മുമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്ത് പകൽസമയത്ത് കാടിളക്കി കാട്ടുപന്നികളെ വെടിവെച്ചുകൊന്നിരുന്നു. വീണ്ടും കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ ഷൂട്ടർമാരെയും വേട്ട നായ്ക്കളെയും ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവെച്ച് നശിപ്പിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.