താമരശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ താമരശ്ശേരി ചുങ്കം ശാഖയിൽ കഴിഞ്ഞ മെയ് 8നും ജൂൺ 27 നും ഇടയിൽ 5 തവണയായി മുക്കുപണ്ടം പണയപ്പെടുത്തി യുവാവ് പത്തര ലക്ഷം രൂപ തട്ടിയെടുത്തു.
താമരശ്ശേരി തച്ചംപൊയിൽ ഈർപ്പോണ സ്വദേശി വട്ടിക്കുന്നുമ്മൽ അബദുൽ മുനീറാണ് തട്ടിപ്പ് നടത്തിയത്.ഇതേ ബാങ്കിൻ്റെ താമരശ്ശേരി തച്ചംപൊയിൽ ശാഖയിൽ ഒരു മാസത്തിനിടക്ക് വിവിധ സമയങ്ങളിലായി മുക്കുപണ്ടം പണയം വെച്ച് 553300 രൂപ കൈക്കലാക്കിയിരുന്നു. ഇന്നലെ വീണ്ടും തച്ചംപൊയിൽ ബ്രാഞ്ചിൽ വ്യാജ സ്വർണവുമായി എത്തിയപ്പോൾ ജീവനക്കാർ തന്ത്രപൂർവ്വം തടഞ്ഞുവെച്ച് പ്രതിയെ പോലീസിൽ ഏൽപ്പിച്ചിരുന്നു.
ഒർജിനലിനെ വെല്ലുന്ന രൂപത്തിൽ BlS HALL MARK മുദ്രയടക്കം കൊത്തിവെച്ച ആഭരണങ്ങളാണ് പണയം വെച്ചത്.
സമാന രൂപത്തിൽ മറ്റെവിടെയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.