കട്ടിപ്പാറ-ചമൽ റോഡിൽ കുരിശുപള്ളിക്ക് സമീപം റോഡരികിൽ വെച്ചാണ് കന്നാസിൽ സൂക്ഷിച്ച രണ്ടര ലിറ്റർ ചാരായം പിടികൂടിയത്.
സംഭവത്തിൽ കട്ടിപ്പാറ സ്വദേശി ഐപ്പൻ പറമ്പിൽ വീട്ടിൽ തോമസ് ജോസഫ് ( 64 ) നെ അബ്കാരി വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തു.
എക്സൈസ്
ഐ .ബി.എ. ഇ.ഐ. ഗ്രേഡ് പി സുരേഷ് ബാബു നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ഗിരീഷ് . കെ യും സംഘവും ചേർന്നാണ് പിടികൂടിയത്. പാർട്ടിയിൽ സി.ഇ.ഒ. നൗഷീർ ടി വി, സി.ഇ. ഒ. ഡ്രൈവർ പ്രജീഷ്.ഒ.ടി. എന്നിവരും ഉണ്ടായിരുന്നു.