താമരശ്ശേരി ഗ്രാമപഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി KPCC അംഗവും, മുൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവുമായ എ അരവിന്ദൻ ലൈംഗിക അതിക്രമം നടത്തിയ സംഭവവും, തുടർന്ന് അതിജീവിതയുടെ വെളിപ്പെടുത്തലുകളും, പഞ്ചായത്ത് ഓഫീസിലെ സ്റ്റാൻ്റിംകമ്മിറ്റി ചെയർപേഴ്സൻ്റെ മുറിയിൽ കേസ് ഒതുക്കുന്നതിനായി അതിജീവിതയെ വിളിച്ചു വരുത്തി നേതാക്കൾ ചേർന്ന് മണിക്കൂറുകളോളം സമ്മർദ്ദം ചെലുത്തിയ സംഭവത്തെ കുറിച്ചും ബോർഡ് മീറ്റിങ്ങിൽ ചർച്ച ചെയ്യണം എന്ന ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ബോർഡ് യോഗം ബഹിഷ്കരിച്ചത്.
താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ജോലി ലഭിക്കാൻ നേതാക്കൾക്ക് വഴങ്ങി കൊടുക്കണം എന്നും, അല്ലാത്തവരെ തഴയുകയാണ് പതിവെന്നും നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ അതിജീവിത വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ നടന്നിട്ടുള്ള താൽക്കാലിക നിയമനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും LDF അംഗങ്ങൾ ആവശ്യപ്പെട്ടു.
പ്രശ്നങ്ങൾ ഉന്നയിച്ച് ജൂലായ് 4ന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് LDF മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.ഇതിനിടെ
യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ KPCC അംഗത്തിൻ്റെ മുൻകൂർ ജാമ്യ അപേക്ഷ പരിഗക്കാക്കുന്നത് സെഷൻസ് കോടതി അടുത്ത മൂന്നാം തിയ്യതിയിലേക്ക് മാറ്റി.