Trending

നരിക്കുനിയിൽ വീട്ടിൽക്കയറി തോക്ക് ചൂണ്ടി അക്രമിച്ചതായി പരാതി.


കൊടുവള്ളി:
നരിക്കുനി പന്നിക്കോട്ടൂർ ചെങ്ങാങ്കര റഹീസ് (38) ൻ്റെ വീട്ടിൽ രാത്രി ഒൻപത് മണിയോടെ ആക്ടിവ സ്കൂട്ടറിൽ എത്തിയ മൂന്നംഗ സഘമാണ്  അക്രമം നടത്തിയത്, സംഘത്തിലെ ഒരാളാണ് റഹീസിന് നേരെ തോക്കു ചൂണ്ടിയത്.വീട്ടുകാർ ബഹളം വെച്ചത് കേട്ട് സമീപവാസികൾ ഓടി വരുന്നത് കണ്ട് പിന്നീട്  ഇവർ സ്ഥലം വിട്ടു.

സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: വിവാഹമോചിതനായ റഹീസിൻ്റെ സഹോദരൻ റമീസും ഭാര്യ വീട്ടുകാരുമായി രണ്ടു വർഷം മുന്നേ കേസുകൾ നിലനിൽക്കുന്നുണ്ട്, ഭാര്യ വീട്ടുകാർക്ക് എതിരെ കോടതിയിൽ നടക്കുന്ന കേസുകൾ ഒത്തുതീർപ്പിന് തയ്യാറാവണം എന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും റമീസ് തയ്യാറായിരുന്നില്ല, ഇതിനു തടസ്സം നിൽക്കുന്നത് റഹീസ് ആണ് എന്നാരോപിച്ചാണ് വീട്ടിലേക്ക് ക്വട്ടേഷൻ സംഘത്തെ അയച്ചതെന്നാണ് റഹീസ് പറയുന്നത്.കഴിഞ്ഞ ഏതാനും ദിവസമായി ക്വട്ടേഷൻ റഹീസിനെ സംഘം ഇരുചക്രവാഹനങ്ങളിൽ പിന്തുടർന്നിരുന്നതായും പറയുന്നു. വീട്ടിലെത്തിയ മൂന്നു പേരും 30 വയസ്സിൽ താഴെ മാത്രം പ്രായമുള്ളവരാണെന്നും, ഇവരെ മുൻ പരിചയം ഇല്ലെന്നും റഹീസ് പറഞ്ഞു. റമീസിൻ്റെ മുൻ ഭാര്യയുടെ വീട് ഓമശ്ശേരിക്ക് സമീപം പൂള പൊയിൽ എന്ന സ്ഥലത്താണ്.ഇവർ അയച്ചിട്ടാണ് തങ്ങൾ എത്തിയതെന്ന് സംഘം പറഞ്ഞിരുന്നു. റഫീസിൻ്റെ വീടിനു പിന്നിലായാണ് സഹോദരൻ റമീസ് താമസിക്കുന്നത്. റമീസ് ആശുപത്രിയിൽ ചികിത്സ തേടി.

കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.






T News

working in the field of advertising and printing

Post a Comment

Previous Post Next Post