Trending

സ്വകാര്യബസ് റോഡരികിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചു കയറിനാല് ഇലക്ട്രിക്കൽ സ്കൂട്ടറുകളും ഒരു ബൈക്കും തകർന്നു

കോഴിക്കോട് :മാവൂർ കോഴിക്കോട് റോഡിൽ
പെരുവയൽ കല്ലേരിക്ക് സമീപം സ്വകാര്യബസ് റോഡരികിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചു കയറി
നാല് ഇലക്ട്രിക്കൽ സ്കൂട്ടറുകളും ഒരു ബൈക്കും തകർന്നു.കല്ലേരിയിൽ പ്രവർത്തിക്കുന്ന ഇവോൾ ടെക്സ് എന്ന പേരുള്ള ഇലക്ട്രിക്കൽ സ്കൂട്ടറുകളുടെ സർവീസ് സെൻ്ററിൽ
എത്തിയ വാഹനങ്ങളാണ് തകർന്നത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.
മാവൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന രാജധാനി എന്ന പേരുള്ള സ്വകാര്യബസ്
കല്ലേരി ബസ്റ്റോപ്പിന് സമീപത്ത് എത്തിയപ്പോൾ പെട്ടെന്ന് നിയന്ത്രണം വിടുകയായിരുന്നു.
അപകട സമയത്ത്
സർവീസ് സെന്ററിന് സമീപം ആളുകൾ ഉണ്ടായിരുന്നെങ്കിലും അവരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തെ തുടർന്ന് മാവൂർ പോലീസ് സ്ഥലത്തെത്തി
തുടർനടപടികൾ സ്വീകരിച്ചു.
ശക്തമായ മഴയായതുകൊണ്ട്
ബ്രേക്ക് ചെയ്തപ്പോൾ വാഹനം തെന്നി നീങ്ങിയതാണ് അപകടകാരണം എന്നാണ് സൂചന.
T News

working in the field of advertising and printing

Post a Comment

Previous Post Next Post