ചില സമയത്ത് ഏതാറും സ്ലോട്ടുകളുടെ ലഭ്യത സൈറ്റിൽ കാണിക്കുമെങ്കിലും നിമിഷ നേരം കൊണ്ട് തന്നെ തീർന്നു പോകുന്നു.
താമരശ്ശേരിയിലെ പ്രധാന ആശുപത്രി താലൂക്ക് ആശുപത്രിയായതിനാലും, വിവിധ ഭാഗങ്ങളിലുള്ളവർക്ക് വന്നു പോകാൻ ഏറെ സൗകര്യമുള്ളതിനാലും മറ്റു സ്ഥലങ്ങളിൽ ഉള്ളവരെല്ലാം താമരശ്ശേരി ആശുപത്രിയെ ആശ്രയിക്കുന്നതാണ് ഇവിടെ ത്തുകാർക്ക് സ്ലോട്ടുകൾ ലഭ്യമാവാതിരിക്കാനുള്ള പ്രധാന കാരണം.
ഇതിന് പരിഹാരം എന്ന നിലക്ക് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വാക്സിൻ ക്യാമ്പുകൾ നടത്തിയിരുന്നെങ്കിലും അവിടങ്ങളിൽ ടോക്കൺ നൽകിയവർക്ക് പോലും വാക്സിൻ നൽകാതെ ചിലയാളുകൾ തിരിമറി നടത്തിയിരുന്നു, ടോക്കൺ ലഭിച്ചിട്ടും വാക്സിൻ കിട്ടാത്തവർക്ക് അടുത്ത ദിവസം തന്നെ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും തൽകിയിട്ടുമില്ല.
വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രർത്തനം ആരംഭിച്ചെങ്കിലും സർക്കാർ സർക്കാർ ഉത്തരവിൽ പറയുന്ന നിബന്ധനകൾ പാലിക്കണമെങ്കിൽ വികാസിൻ നൽകാനുള്ള സംവിധാനമാണ് എത്രയും പ്പെട്ടന്ന് ഒരുക്കേണ്ടത്.
TPR ഉയർന്നു നിൽക്കുന്ന താമരശ്ശേരിയിൽ കൂടുതൽ പേർക്ക് വാക്സിൻ ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാനാട്ടുകാർ ആവശ്യപ്പെട്ടു.
Tags:
Latest News
കേരളത്തിൽ എല്ലാ പഞ്ചായത്തിലും ഇതു തന്നെയാണ് അവസ്ഥ
ReplyDelete