താമരശ്ശേരി: താമരശ്ശേരിക്ക് സമീപം അമ്പായത്തോട്ടിൽ നിയന്ത്രണം വിട്ട ഇന്നോവ മതിലിൽ ഇടിച്ചു.
ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശികൾ സഞ്ചരിച്ച ഇന്നോവയാണ് അപകടത്തിൽപ്പെട്ടത്.രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നത്.ഒരാൾക്ക് നിസാര പരിക്കേറ്റു.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.