Trending

സപ്ലൈകോ താലൂക്ക്തല ഓണം ഫെയർ താമരശ്ശേരിയിൽ ആരംഭിച്ചു





താമരശ്ശേരി: ഓണക്കാലത്ത് നിത്യോപയോസാധനങ്ങളുടെ വില പിടിച്ചു നിർത്തുന്നതിനും സാധാരണക്കാരന് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാകുന്നതിനും സപ്ലൈകോ   താലൂക്ക്തല ഓണം ഫെയർ താമരശ്ശേരിയിൽ ആരംഭിച്ചു.


സഹകരണ ബാങ്ക് കൊട്ടിടത്തിൽ പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ആഗസ്റ്റ് 23 മുതൽ 28 വരെയാണ് ഫെയർ നടക്കുന്നത്.






 വിവിധ ഉത്പന്നങ്ങൾക്ക് 5 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവും കോമ്പോ ഓഫറുകളും ഫെയറിൽ ലഭ്യമായിരിക്കും.


    ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ ഫെയറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത് അധ്യക്ഷയായി. മഞ്ജിത കുറ്റ്യാക്കിൽ,എ.പി.മുസ്തഫ, പി.ഗിരീഷ് കുമാർ, പി.പി.ഹാഫിസുറഹ്മാൻ, വി കെ അഷ്റഫ്, കുര്യൻ കരിമ്പനക്കൽ,പി സി എ റഹീം,കണ്ടിയിൽ മുഹമ്മത്, പി.സി മോയിൻകുട്ടി, ജോൺസൺ ചക്കാട്ടിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
സപ്ലൈകോ ഡിപ്പൊ മാനേജർ ബി അഷ്റഫ് സ്വാഗതവും സൂപ്പർ മാർക്കറ്റ് മാനേജർ എം ജി സുജേഷ് കുമാർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post