സംസ്ഥാനത്ത് മുന്‍ഗണന കാര്‍ഡുകളുടെ റേഷന്‍ മസ്റ്ററിങ് മുടങ്ങി. സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ഇ–കെ.വൈ.സി ആണ് മുടങ്ങിയത്. കടകള്‍ക്കു മുന്നില്‍ മുതിര്‍ന്നപൗരന്മാര്‍ ഉള്‍പ്പടെ കാര്‍ഡ് ഉടമകളുടെ നീണ്ടനിരയാണ്. ഇതോടെ മുന്‍ഗണനാ കാര്‍ഡുകളുടെ റേഷന്‍ മസ്റ്ററിങ് താല്‍കാലികമായി നിര്‍ത്തിവച്ചു. അതേസമയം, മഞ്ഞ റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ ഇന്ന് മസ്റ്ററിങ് നടത്തണമെന്ന് മന്ത്രി ജി.ആര്‍.അനില്‍ വ്യക്തമാക്കി. പിങ്ക് കാര്‍ഡുകാര്‍ മടങ്ങണമെന്നും അവര്‍ക്ക് പിന്നീട് ക്രമീകരണമുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. മാര്‍ച്ച് മാസത്തെ റേഷന്‍ ആവശ്യമെങ്കില്‍ ഏപ്രില്‍ ആദ്യ ആഴ്ചയിലും വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സെര്‍വര്‍ തകരാര്‍; റേഷന്‍ മസ്റ്ററിങ് ഭാഗികമായി നിര്‍ത്തി; പരിഹരിക്കുമെന്ന് മന്ത്രി
byWeb Desk
•
0