താമരശ്ശേരി:
ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോക്സോ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.പുതുപ്പാടി ഈങ്ങാപ്പുഴ നടുക്കുന്നുമ്മൽ ബാബു (47) നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.
പീഡനവിവരം കുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പതമായ സംഭവം നടന്നത്. കുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ ശേഷമായിരുന്നു അറസ്റ്റ്.