Trending

സഹായം തേടിയെത്തിയ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബി.എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്







ബംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബി.എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്. 17 കാരിയുടെ അമ്മയുടെ പരാതിയില്‍ ബംഗളൂരുവിലെ സദാശിവനഗര്‍ പൊലീസാണ് കേസെടുത്തത്. 81 കാരനായ യെദ്യൂരപ്പക്കെതിരെ വ്യാഴാഴ്ചയാണ് പരാതി നല്‍കിയത്. തട്ടിപ്പ് കേസില്‍ സഹായം തേടി ഫെബ്രുവരി രണ്ടിന് അമ്മയും മകളും യെദ്യൂരപ്പയെ സന്ദര്‍ശിച്ചപ്പോഴാണ് ലൈംഗികാതിക്രമം നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പോക്‌സോ ആക്ട് സെക്ഷന്‍ 8 പ്രകാരവും ഐപിസി സെക്ഷന്‍ 354 എ പ്രകാരവുമാണ് കേസ് എടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

Previous Post Next Post