Trending

കോഴിക്കോട് പേരാമ്പ്രയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി പിടിയില്‍






കോഴിക്കോട് പേരാമ്പ്രയിലെ യുവതിയുടെ മരണം കൊലപാതകം. സംഭവത്തില്‍ പ്രതി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് കസ്റ്റഡിയിലായത്. കൊലപാതകം ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിന് ഇടയിലെന്നാണ് നിഗമനം.



ചൊവ്വാഴ്ച രാവിലെയാണ് നൊച്ചാട് സ്വദേശി അനുവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനു ധരിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതും ശരീരത്തിലെ പാടുകളും ദുരൂഹത ഉളവാക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവ സമയത്ത് പ്രദേശത്ത് എത്തിയ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടന്നതായി പേരാമ്പ്ര ഡി വൈ എസ് പി അറിയിച്ചു. അനുവിന്റെ ശരീരത്തില്‍ മുറിപാടുകളും ചതവും ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പേരാമ്പ്ര ഡിവൈ എസ് പി യുടെ നേതൃത്വത്തില്‍ 3 സംഘങ്ങളായാണ് അന്വേഷണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിരുന്നു. യുവതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ടി പി രാമൃഷ്ണന്‍ എം എല്‍ എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു

Post a Comment

Previous Post Next Post