Trending

ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തു




കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തു.
ഗ്രാമസഭകളിൽ ലഭിച്ച അപേക്ഷകളിൽ നിന്നുമാണ് അർഹരെ കണ്ടെത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് വിതരണോത്ഘാടനം നിർവ്വഹിച്ചു.
പുറം ലോകവുമായി ബന്ധപ്പെടുവാൻ സാധിക്കാതെ വീടുകളിൽ ഒറ്റപ്പെട്ടു പോയവർക്ക് വളരെ വലിയ ഒരു സഹായമാണ് പഞ്ചായത്തിലൂടെ ലഭ്യമായിരിക്കുന്നതെന്നും
വരും വർഷങ്ങളിലും ഈ പദ്ധതി തുടരുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത ഇസ്മായിൽ അദ്ധ്യക്ഷം വചിച്ച യോഗത്തിൽ അനിൽ ജോർജ്, അഷ്റഫ് പൂലോട്, ബേബി രവീന്ദ്രൻ (സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാർ), മെമ്പർമാർ, നിഷ (ICDS സൂപ്പർ വൈസർ ), ശ്രീകുമാർ (അസി. സെക്രട്ടറി), സുരേഷ് (VEO) തുടങ്ങിയവർ ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post