ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ടു രൂപ വീതമാണ് എണ്ണ കമ്പനികൾ കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച രാവിലെ ആറു മണി മുതൽ പ്രാബല്യത്തിൽ വരും.
പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. പെട്രോൾ, ഡീസൽ വിലയിലെ കുറവ് ഉപഭോക്താക്കളുടെ ചെലവ് വർധിപ്പിക്കുകയും ഡീസൽ ഉപയോഗിച്ച് ഓടുന്ന 58 ലക്ഷം ഹെവി ഗുഡ്‌സ് വാഹനങ്ങൾ, 6 കോടി കാറുകൾ, 27 കോടി ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ പ്രവർത്തന ചെലവ് കുറക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി
ലോക വനിത ദിനത്തിൽ ഗാർഹിക സിലിണ്ടറിന്‍റെ വില കേന്ദ്ര സർക്കാർ 100 രൂപ കുറച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഈ വിവരം അറിയിച്ചത്