താമരശ്ശേരി: താമരശ്ശേരി പഴയ ബസ് സ്റ്റാൻറിനു മുന്നിൽ കഴിഞ്ഞ മാർച്ച് 23ന് ഉണ്ടായ തീപിടുത്തത്തിൽ കത്തിയമർന്ന ബേക്കറികളുടെ ഉടമകൾക്ക് കേരളത്തിലെ ബേക്കറി ഉടമകളുടെ കൂട്ടായ്മയായ "അപ്പക്കൂട് " നിർമ്മിച്ചു നൽകുന്ന കെട്ടിടത്തിൻ്റെ താക്കോൽദാനം ജൂൺ 22ന് വൈകീട്ട് 7 മണിക്ക് കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
യുദ്ധകാല അടിസ്ഥാനത്തിൽ മൂന്നു മാസത്തിനകമാണ് കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. അവസാന ഘട്ട മിനുക്കുപണികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
രണ്ടു ബേക്കറികളും, ഒരു സ്റ്റേഷനറി കടയുമായിരുന്നു പൂർണമായും കത്തിയമർന്നത്.