താമരശ്ശേരി: 2024-25അധ്യയന വർഷാരംഭം വൈവിധ്യമാർന്ന പരിപാടികളോടെ അമ്പായത്തോട് എ എൽ പി സ്‌കൂളിൽ ആഘോഷിച്ചു.
പുതുതായി സ്‌കൂളിൽ പ്രവേശനം നേടിയ കുട്ടികളെ വിശിഷ്ടാതിഥികൾ സ്വീകരിച്ചു.
വർണ ബലൂണുകളും കൊടിതോരണങ്ങളും കൊണ്ട് അലംകൃതമായ പുതിയ ക്‌ളാസ്സ്മുറികളിൽ അവർ ആടിയും പാടിയും തുടക്കം ഉത്സവമാക്കി.
പരിപാടിയിൽ പി ടി എ പ്രസിഡണ്ട് എ ടി ഹാരിസ് അധ്യക്ഷത വഹിച്ചു വാർഡ് അംഗം സീന സുരേഷ് ഉൽഘാടനം ചെയ്തു.പി ടി എ വൈസ് പ്രസിഡണ്ട് പ്രസൂൽ,
മദർ പി ടി എ ചെയർപേഴ്സൺ ഹൈറുന്നിസ,വി ഹാജറ,യു എ,ഷമീമ,പി ജിഷ എന്നിവർ ആശംസയർപ്പിച്ചു.
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സിന് കെ ജാസ്മിൻ നേതൃത്വം നൽകി.ഹെഡ് മാസ്റ്റർ കെ കെ മുനീർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി സിനി നന്ദിയും പറഞ്ഞു