താമരശ്ശേരി: "ഹരിത ഭാവിയിലേക്കുള്ള യാത്ര" എന്ന ശീർഷകത്തിൽ ചെമ്പ്രകുണ്ട നിബ്റാസുൽ ഇസ്‌ലാം മദ്‌റസയിൽ പരിസ്ഥിതി ദിനം ആചരിച്ചു, പരിപാടി കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി താര അബ്ദുറഹ്‌മാൻ ഹാജി അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശാഹിം ഹാജി, വാളേരി
അബൂബക്കർ, അബൂബക്കർ മുസ്ലിയാർ, മുജീബ് മുസ്ലിയാർ, സഈദ് ഹാഷിമി തുടങ്ങിയവർ സംബന്ധിച്ചു. മദ്‌റസാ സദർ മുഅല്ലിം ഉവൈസ് സഖാഫി സ്വാഗതവും റഫീഖ് സഖാഫി നന്ദിയും പറഞ്ഞു