താമരശ്ശേരി:സ്നേഹതീരം റെസിഡൻസ് അസോസിയേഷൻ വിളയാറചാലിൽ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായി മാട്ടുവായ് ശ്രീ രാമസ്വാമി ക്ഷേത്രത്തിലേക്ക് നൂറ് കണിക്കൊന്ന തൈകൾ സൗജന്യമായി നൽകി. ക്ഷേത്രം പ്രസിഡന്റ് അജിത്ത് കുമാർ, സെക്രട്ടറി ഹരിദാസൻ എന്നിവർ തൈകൾ ഏറ്റുവാങ്ങി.റെസിഡൻസ് സെക്രട്ടറി ജയൻ ഗ്രീഷ്മം,പ്രസിഡന്റ് ഷനീത് കുമാർ, വൈസ്. പ്രസിഡന്റ് സുരേഷ് കെ. പി മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. ആവശ്യമായ തൈകൾ ഇല നേച്ചർ ഫൌണ്ടേഷൻ ജില്ലാ കോർഡിനേറ്റർ ബിനീഷ് കുമാർ താമരശ്ശേരി സൗജന്യമായി നൽകി.