Trending

എസ് എസ് എൽ സി , പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾകളെ അനുമോദിച്ചു




താമരശ്ശേരി : തണൽ വട്ടക്കുണ്ട് മഹല്ല് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ മഹല്ലിലെ വിദ്യാർത്ഥികളെയും എസ് എസ് എൽ സി , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം  അഷ്റഫ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു . 
 ടി ടി റഫീഖ് അധ്യക്ഷവഹിച്ചു  മഹല്ല് ട്രഷറർ  കെ കെ റഷീദ്, പി അബ്ദുറഷീദ്, വി ബഷീർ, കെ സി മജീദ്, സി കെ ഇബ്രാഹിം, ഹിഷാം ഒടക്കുന്ന്,  തുടങ്ങിയവർ സംസാരിച്ചു. 
സി കെ യൂസഫ് മാസ്റ്റർ സ്വാഗതവും  സലാം ചെമ്പ്ര നന്ദിയും പറഞ്ഞു.
 അലി കാരാടി, ടി ടി മുനീർ, അസീസ് പരപ്പൻപൊയിൽ, അലി തനിയലത്ത്, പി ഷരീഫ്, ടി അനീസ് ,ടി.ടി.ഗഫൂർ, പി. നിയാസ്,എന്നിവർ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം  കൈമാറി .

Post a Comment

Previous Post Next Post