Trending

യോഗാ ദിനാചരണം; മെക് സവൻ മെഗാ സംഗമം ശ്രദ്ധേയമായി




താമരശ്ശേരി: അന്താരാഷ്ട്ര യോഗദിനാചരണത്തിൻ്റെ ഭാഗമായി മെക്സവൻ ഹെൽത്ത് ക്ലബ് താമരശ്ശേരി, അണ്ടോണ യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച വ്യായാമ പരിശീലനവും സന്ദേശവിളംബര റാലിയും ശ്രദ്ധേയമായി. താമരശ്ശേരി പഴയ ബസ്റ്റാൻ്റിൽ നടന്ന പരിപാടിയിൽ വലിയ ജന പങ്കാളിത്തമുണ്ടായി. രാവിലെ 5. 45ന് കാരാടി യു പി സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി ബസ്റ്റാൻ്റിലെത്തിച്ചേർന്നു. തുടർന്ന് നടന്ന വ്യായാമ പരിശീലനത്തിന് ജില്ല ചീഫ് കോഡിനേറ്റർ ഡോ. ഇസ്മായിൽ മുജദ്ദിദി, ട്രൈനർ പി കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
     പരിശീലനാനന്തരം നടന്ന സംഗമം കൊടുവള്ളി ബ്ലോക്ക്  ഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കൗസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അഷ്‌റഫ്‌ പി. സി സന്ദേശം നൽകി. അഷ്റഫ് അണ്ടോണ,പ്രജീഷ് താമരശേരി, ഹാഫിസുറഹ്മാൻ, ജോസ്, പ്രസീന, റഹീം ഇ. കെ, മജീദ് അരീക്കൻ,അബ്ദുൽ സലീം പി. പി, ബാവ ചുങ്കം, തുടങ്ങിയവർ വിളംബര റാലി നയിച്ചു

Post a Comment

Previous Post Next Post