കട്ടിപ്പാറ : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ പത്ത് ലക്ഷം രൂപ ചെലവഴിച്ച് ചമൽ ജിഎൽപി സ്കൂളിന് വേണ്ടി നിർമ്മിച്ച ശൗചാലയം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം അഷ്‌റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മതിയായ ടോയ്ലറ്റ് സംവിധാനമില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് പുതിയ കെട്ടിടം വളരെ ഉപകാരപ്രദമാവും.രക്ഷകർത്താക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് മുഖ്യാതിഥിയായി.വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി, പിടിഎ പ്രസിഡന്റ് സി.കെ സതീശൻ,ഹെഡ് മാസ്റ്റർ അഹമ്മദ് ബഷീർ. കെ, ശ്രീജ എം നായർ, ടി കെ അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.