Trending

ട്യൂഷൻ സെൻ്ററിൽ വിദ്യാർത്ഥിനികളെ ക്രൂരമായി മർദ്ദിച്ചതായി പരാതി






കൊടുവള്ളി : കൊടുവള്ളിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ വെച്ച് പ്രിൻസിപ്പാളും, അധ്യകരും ചേർന്ന് മൂന്ന് വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി.

 മർദ്ദനമേറ്റ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അയിഷ നവ, സി. കെ., നയ്ഷ നിസാർ. വി, ഷൈഫ. കെ. കെ.എന്നീ കുട്ടികളെ മൂന്ന് വടികൾ കൂട്ടിക്കെട്ടി അതിക്രൂരമായി മർദ്ദിച്ചു എന്നാണ് രക്ഷിതാക്കളുടെ പരാതി.

 അവശനിലയിലായ  വിദ്യാർത്ഥിനികളെ അവരുടെ രക്ഷിതാക്കളെത്തി  കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 സാരമായ പരിക്കുകൾ ഉള്ളതിനാൽ രക്ഷിതാക്കൾ കൊടുവള്ളി പോലീസിൽ പരാതി നൽകി. 

 ചൈൽഡ് ലൈൻ അടക്കമുള്ള സ്ഥാപനങ്ങളിൽ പരാതി നൽകുമെന്ന് രക്ഷിതാക്കൾ അറിയിച്ചു.

 പ്രിൻസിപ്പൽ  ശുഹൈബ്,  അധ്യാപകനായ മുഹമ്മദ് ശാലു എന്നിവർക്കെതിരെയാണ് പരാതി.


സ്വകാര്യ ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥിനികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചു
""""""""""""""""""""""""""""""""""""""
 കൊടുവള്ളി: പ്രായപൂർത്തിയാവാത്ത  വിദ്യാർഥിനികളെ സ്വകാര്യടൂഷൻ സെന്ററിലെ പ്രിൻസിപ്പലും, മറ്റൊരു അധ്യാപകനും ചേർന്ന് ക്രൂരമായി മർദ്ദിച്ചതിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. അധ്യാപകർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ട്യൂഷൻ സെന്ററിലേക്ക് സമരപരിപാടികൾ ആരംഭിക്കുമെന്നും യോഗം വിലയിരുത്തി. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.കെ. ജലീൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അസീസ് കൈറ്റിയാങ്ങൽ, എൻ. വി. നൂറ്മുഹമ്മദ്, ഗഫൂർ മുക്കിലങ്ങാടി, സി. കെ. മുനീർ, യു. വി. ഷമീർ, കരീം ചുണ്ടപ്പുറം, യു. കെ. വേലായുധൻ, കെ. പി. ഷാഫി, ബേബി ഷാഫിയ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post