ആസാം സ്വദേശിയായ യുവതിയെ താമസിപ്പിച്ച് ഇതസംസ്ഥാനക്കാരനാണ് അനാശാസ്യകേന്ദ്രം നടത്താനുള്ള ശ്രമം നടത്തിയത്.
മുറിയെടുത്ത ആദ്യ ദിനം തന്നെ അതിഥി തൊഴിലാളികൾ ഇവിടെ കൂട്ടത്തോടെയെത്തി.ഇതാണ് നാട്ടുകാരിൽ സംശയം ജനിപ്പിച്ചത്.
തുടർന്ന് ഇന്നലെ നാട്ടുകാർ നിരീക്ഷണം നടത്തുകയും, ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.ഇതിനിടെ യുവതിയുമായി തർക്കിച്ച ഇടപാടുകാരായ രണ്ടുപേർക്ക് കത്തി കൊണ്ട് വീശിയതിനെ തുടർന്ന് മുറിവേറ്റിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധന നടത്തുകയും, കെട്ടിടമുടമ എത്തി റൂം ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തു.ഇതേ തുടർന്ന് യുവതിയും, കൂടെയുണ്ടായിരുന്നയാളും സാധങ്ങൾ ബാഗിലാക്കി സ്ഥലം വിട്ടു.
സംസ്ഥാന പാതയോരത്ത് ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളിനോട് ചേർന്നാണ് സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്താൻ റൂം കണ്ടെത്തിയത് എന്നത് ആളുകളിൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.