താമരശ്ശേരി, ബാലുശ്ശേരി, പൂനൂർ എന്നീ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിലേക്ക് അഞ്ഞൂറിൽപ്പരം കണിക്കൊന്ന തൈകളും, നക്ഷത്രവൃക്ഷതൈകളും കാവ് സംരക്ഷണത്തിനായി അപൂർവ്വ വൃക്ഷതൈകളും തയ്യാറാക്കി ബിനീഷ്‌കുമാർ സ്നേഹതീരം റെസിഡൻസിന്റെ നേതൃത്വത്തിൽ സൗജന്യമായി നൽകിയിരുന്നു. ചടങ്ങിൽ റെസിഡൻസ് സെക്രട്ടറി ജയൻ ഗ്രീഷ്മം, വൈസ്. പ്രസിഡന്റ് സുരേഷ് കെ. പി, ട്രഷറർ സുരേഷ്. പി. ആർ, ജോ. സെക്രട്ടറി മനോജ് കെ. എൻ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.