Trending

സ്കൂൾ ബസ് ഡ്രൈവർമാർക്ക് നേത്ര പരിശോധനും, ബോധവൽക്കരണ ക്യാമ്പും നടത്തി






കൂടത്തായി:
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ ബസ്സ് ഡ്രൈവർമാർക്കും, നേത്ര പരിശോധന ക്യാമ്പും, ബോധവൽക്കരണവും നടത്തി. പരിപാടിയിൽ വിദ്യാർത്ഥികളും പങ്കെടുത്തു.
കൊടുവള്ളി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു കീഴിലുള്ള സ്കൂളുകളിലെ ബസ് ജീവനക്കാർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സ്വകാര്യ കണ്ണാശുപത്രിയുമായി ചേർന്ന് നടത്തിയ ക്യാമ്പിലും, ബോധവൽക്കരണ
ക്ലാസിലും SPC, NCC കാഡറ്റുകൾ അടക്കം 500ഓളം പേർ പങ്കെടുത്തു. കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചായിരുന്നു ക്യാമ്പ് നടത്തിയത്.

ബോധവൽക്കരണ ക്ലാസ് തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.



അഭിലാഷ് കെ (Joint RTO Koduvally),
പി.കെ ഗംഗാധരൻ ( ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്),
റവ.ഫാ.ബിബിൻ ജോസ് CMI (മാനേജർ),
മുജീബ് കെ.കെ (PTA പ്രസിഡന്റ്)

തോമസ് അഗസ്റ്റിൻ (പ്രധാന അധ്യാപകൻ) തുടങ്ങിയവർ ആശംസ അർപ്പിച്ചു.എം വി ഐ ഷൈജൻ ക്ലാസെടുത്തു.

Post a Comment

Previous Post Next Post