Trending

അമിത ശബ്ദം, നമ്പർ പ്ലേറ്റില്ല, ബൈക്ക് ട്രാഫിക് പോലീസ് പിടികൂടി.






താമരശ്ശേരി: അമിത ശബ്ദത്തിൽ മുന്നിലും, പിന്നിലും നമ്പർ പ്ലേറ്റ് ഇല്ലാതെയും, ഹെൽമറ്റ് വെക്കാതെയും താമരശ്ശേരിയിലൂടെ പതിവായി പറക്കുന്ന ബൈക്ക് താമരശ്ശേരി ട്രാഫിക് പോലീസ് പിടികൂടി.
അമിത ശബ്ദം കാരണം പല തവണ  ബൈക്കിൻ്റെ ഫോട്ടോ ട്രാഫിക് ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥർ പകർത്തിയിരുന്നെങ്കിലും നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ ഉടമയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇന്ന് വൈകുന്നേരം പോലീസിന് മുന്നിലൂടെ കടന്നുപോയ ബൈക്ക് കെടവൂർ സ്കൂളിന് മുന്നിൽ വെച്ചാണ് പിടികൂടിയത് .

എഐ ക്യാമറയും, പോലീസിനെയും കുസലില്ലാതെ പട്ടണത്തിൽ ചുറ്റിയിരുന്ന ബൈക്കാണ് പിടികൂടിയത്.

Post a Comment

Previous Post Next Post