തിരക്കുണ്ടായിരുന്ന ബസ്സിൽ നിൽക്കുകയായിരുന്ന യുവതിക്കു നേരെ ലൈഗിംക അതിക്രമത്തിന് ശ്രമിച്ച കോഴിക്കോട് സ്വദേശിയാണ് യുവതിയുടെ കൈയുടെ ചൂടറിഞ്ഞ്. ബസ്സ് താമരശ്ശേരിയിൽ എത്തിയ ശേഷം ഡ്രൈവർ വിവരം പോലീസിൽ അറിയിച്ചെങ്കിലും പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ല. യുവാവിന് കിട്ടേണ്ടത് കിട്ടുകയും, യുവതി കൊടുക്കേണ്ടത് കൊടുക്കുകയും ചെയ്തതിനാലാണ് പരാതി ഇല്ലെന്ന നിലപാട് സ്വീകരിച്ചത്.