താമരശ്ശേരി: കൊയിലാണ്ടി മുണ്ടോത്ത് നിന്നും സ്വകാര്യ ബസ്സിൽ കയറി താമരശ്ശേരിയിൽ എത്തി ,ബസ്സിൽ നിന്നും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പോലീസുകാരെയാണ് യുവതി മർദ്ദിച്ചത്. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് മർദ്ദനമേറ്റത്.തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിക്ക് അകത്തും പരാക്രമം കാണിച്ചു.
കൊയിലാണ്ടിക്ക് സമീപം മുണ്ടോത്ത് വെച്ച് ഓട്ടോറിക്ഷയിൽ എത്തിച്ചാണ് യുവതിയെ ബസിൽ കയറ്റിയത്.
ബാഗിൽ നിന്നും ലഭിച്ച വിവര പ്രകാരം
ബാലുശ്ശേരി തുരുത്തിയാട്
ചെമ്മണിയോട്ട്, അമൃത എന്നാണ് വിലാസം കാണുന്നത്.