താമരശ്ശേരി:താലൂക്ക് എം.ഇഎസ് കമ്മറ്റിയുടെയും താമരശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രചോദനം -2025 വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണത്തിൻ്റെ ഭാഗമായി
ഭിന്നശേഷി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.അമ്പതോളം നിർധന കുടുംബങ്ങളിൽ നിന്നുള്ള ഭിന്നശേഷി വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
എം.ഇ.എസ് ജില്ലാ സെക്രട്ടറി ഡോ.ഹമീദ് ഫസൽ വിതരണോൽഘാടനം നിർവഹിച്ചു.
ജില്ലാ പ്രസിഡണ്ട് കെ. വി. സലീം മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് സെക്രട്ടറി ടി.കെ. അത്തിയത് സ്വാഗതം പറഞ്ഞു.എസ്.ഡബ്ല്യു.എസ്. പ്രസിഡണ്ട് വി. പി. ഉസ്മാൻ, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് ആർ. കെ. ഷാഫി, ഉസ്മാൻ .പി.ചെമ്പ്ര, പി.എ.അബ്ദുറഹിമാൻ, അഡ്വ.ടി.പി.എ.നസീർ, ടി.കെ.സി. മുഹമ്മദ്, ഷാഹുൽ ഹമീദ്, ആർ.കെ. മൊയ്തീൻ കോയഹാജി,സി. കെ. ജലീൽ,അഷ്റഫ് , സി.ആയിഷ ,
ഷംല എന്നിവർ സംസാരിച്ചു.