താഴ്ന്നു പോയ സംസ്ഥാന പാത തകർന്ന് കുളമായി.
താമരശ്ശേരി: നവീകരണത്തിലെ അപാകത മൂലം താഴ്ന്നു പോയ കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാത പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടി തകർന്നു തുടങ്ങി.
താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ റോഡ് തകർന്ന ഭാഗം വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്.
ബാലുശ്ശേരി ഭാഗത്തേക്ക് തിരിയുന്ന ഭാഗം പെട്ടന്ന് ശ്രദ്ധയിൽപ്പെടാത്തത് കൊണ്ട് കുഴിയിൽ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
കുഴി അടക്കാൻ അധികൃതർ അടിയന്തിരമായി തയ്യാറായില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാർ അറിയിച്ചു.