സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഈവര്‍ഷം നടപ്പാക്കാന്‍ മുസ്‌ലിം സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ. രാവിലെയും വൈകിട്ടും പതിനഞ്ച് മിനിറ്റ് വീതം അധ്യയനസമയം നീട്ടിയ തീരുമാനം അതേപടി തുടരും. അടുത്ത അധ്യയനവര്‍ഷം നിലവിലുള്ള സമയക്രമത്തില്‍ മാറ്റംവരുത്തും. മദ്രസ സമയത്തില്‍ മാറ്റം വരുത്തില്ല.
സര്‍ക്കാര്‍ തീരുമാനത്തെ ഭൂരിഭാഗം സംഘടനകളും അംഗീകരിച്ചതായി ചര്‍ച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള തീരുമാനം നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. കുട്ടികൾക്ക് യാതൊരുവിധ പ്രയാസവുമുണ്ടാവില്ലെന്ന് വി.ശിവൻകുട്ടി പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം തൃപ്തികരമെന്ന് സമസ്ത പ്രതിനിധികളും പ്രതികരിച്ചു. ഈ വർഷം പ്രശ്നപരിഹാരം ഉണ്ടാക്കാൻ സാധിക്കാത്ത നിസ്സഹായത സർക്കാർ ചര്‍ച്ചയില്‍ ബോധ്യപ്പെടുത്തി. ഇക്കാര്യം അംഗീകരിക്കുന്നതായി കാന്തപുരം എ പി വിഭാഗം പ്രതിനിധി സിദ്ദിഖ് സഖാഫി പറഞ്ഞു.
Tags:
kerala school Time