ചെറുപുഷ്പ മിഷൻ ലീഗ് താമരശ്ശേരി രൂപതയും, പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കട്ടിപ്പാറ ഇടവകയും, എം.വി.ആർ ക്യാൻസർ സെന്ററും സംയുക്തമായി കട്ടിപ്പാറ യുപി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് താമരശ്ശേരി രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ അബ്രഹാം വയലിൽ ഉദ്ഘാടനം ചെയ്തു. രക്തം ദാനം ചെയ്യുന്നത് സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഏറ്റവും നല്ല പ്രകടനമാണെന്നും, സാധിക്കുമ്പോൾ നമ്മളുടെ രക്തം മറ്റുള്ളവർക്ക് വേണ്ടി നൽകുവാൻ കഴിയണമെന്നും, അതിൽ നമ്മൾ സന്തോഷം കണ്ടെത്തണമെന്നും തദവസരത്തിൽ അദ്ദേഹം ഉത്ബോധിപ്പിച്ചു. കട്ടിപ്പാറ ഹോളി ഫാമിലി പള്ളി വികാരി ഫാ. മിൽട്ടൺ മുളങ്ങാശ്ശേരി അധ്യക്ഷം വഹിച്ചു. ചെറുപുഷ്പ മിഷൻ ലീഗ് താമരശ്ശേരി രൂപത ഡയറക്ടർ ഫാ. ജോർജ് വെള്ളാരം കാലായിൽ സ്വാഗതം ആശംസിച്ചു.ഡോ. നിതിൻ ഹെൻട്രി, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രേംജി ജെയിംസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. നിതീഷ് കല്ലുള്ള തോട്, വാർഡ് മെമ്പർ ഷാഹിം ഹാജി, ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് ശ്രീ. ജിനോ തറപ്പ് തൊട്ടിയിൽ, ശ്രീ. ഷാൻ കട്ടിപ്പാറ, ശ്രീ. സെബാസ്റ്റ്യൻ കണ്ണന്തറ, ശ്രീ. സലിം പുല്ലടി, ട്രസ്റ്റി ജോഷി മണിമല, ജൂബിലി കൺവീനർ ശ്രീ. രാജു തുരുത്തിപ്പിള്ളിൽ ശ്രീ. ബാബു ചെട്ടിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ജോർജ് വായ്പൂകാട്ടിൽ, റെജി മണിമല, ജോയ് വായ്പുകാട്ടിൽ, ചാണ്ടി ചുമട് താങ്ങിക്കൽ,ശ്രീ. അരുൺ പള്ളിയോടിൽ, സിസ്റ്റർ പ്രിൻസി സി. എം. സി., ജിൻസി കൊച്ചുവീട്ടിൽ, ഷിൻസി കല്ലന്മാരുകുന്നേൽ, ലിയ കൊച്ചുവീട്ടിൽ, ജെസ് മരിയ മണിമല എന്നിവർ നേതൃത്വം നൽകി.