താമരശ്ശേരി പരപ്പൻ പൊയിലിൽ നിർത്തിയിട്ട ഓട്ടോ ടാക്സിക്ക് പിന്നിൽ ഇടിച്ച് ബൈക്ക് യാത്രികയായ യുവതിക്ക് പരുക്ക്. കുറ്റിക്കാട്ടൂർ സ്വദേശിനി അമാനിയ (24) നാണ് പരുക്കേറ്റത്.രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. സഹയാത്രികൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പരുക്കേറ്റ അമാനിയയെ താമരശ്ശേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.