താമരശ്ശേരി :താമരശ്ശേരിയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറച്ചുകൊണ്ട് ബാലഗോകുലം നേതൃത്വത്തിൽ ഗോപൂജ സംഘടിപ്പിച്ചു.
രാമദേശം മാട്ടുവായി ശ്രീരാമ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി ഗോപൂജ ചെയ്തു. ഗോശാല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിവേദിച്ച പൂജാദ്രവ്യങ്ങൾ
പശുവിന് നൽകി.
സ്വാഗതസംഘം രക്ഷാധികാരി ഗിരീഷ് തേവള്ളി ഗോപൂജ സന്ദേശം നൽകി.
സ്വാഗതസംഘം ആഘോഷ പ്രമുഖ് ലിജു കെ.ബി അധ്യക്ഷത വഹിച്ചു.
കൺവീനർ കെ .പി .ശിവദാസൻ സ്വാഗതവും കെ .പി രാജേഷ് നന്ദിയും പറഞ്ഞു.
കെ സി ബൈജു, അഡ്വ.അജിത്കുമാർ,
വേലായുധൻ മാടത്തിൽ നേതൃത്വം നൽകി.
ശ്രീകൃഷ്ണജയന്തി വരെയുള്ള ദിനങ്ങളിൽ
വിവിധ കേന്ദ്രങ്ങളിൽ ബാലഗോകുലം നേതൃത്വത്തിൽ പ്രശ്നോത്തരി, സാംസ്കാരിക സമ്മേളനം , തുളസി വന്ദനം, ഭജൻ സന്ധ്യ, നദീവന്ദനം, ഉറിയടി, ബാലസഭ, നാരീസംഗമം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
സെപ്റ്റംബർ 10 ന് വിവിധ കേന്ദ്രങ്ങളിൽ പതാകദിനം ആചരിക്കും.
സപ്തം 14 ന് താമരശ്ശേരിയിൽ മഹാശോഭായാത്ര നടക്കും.