Trending

വെള്ളന്നൂർ ചെട്ടിക്കടവിൽ നിന്നും വാഹന മോഷണസംഘത്തിലെ 3 പേരെ പികൂടി താമരശ്ശേരിയിൽ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധക്ക് എത്തിച്ച പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിൻതുടർന്ന് പിടികൂടി.





കുന്ദമംഗലം:വെള്ളന്നൂർ ചെട്ടിക്കടവിൽ നിന്നും 3 വാഹന മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു. നവീൻ, ഹിജാസ്, റഫീഖ് പൂമംഗലത്ത് എന്നിവരെയാണ് പിടികൂടിയത്.ഇവർ മോഷ്ടിച്ച ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന്  നിർത്തിയിട്ട മറ്റൊരു വാഹനത്തിൽ നിന്നും പെട്രോൾ മോഷ്ടിക്കുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.നിർത്തിയിട്ട ബൈക്കിൽ നിന്നും എണ്ണ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ സംശയത്തെ തുടർന്നാണ് നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു.ഇവർ പന്തീരാങ്കാവിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി വരവേ പെട്രോൾ തീർന്നതിനെ തുടർന്ന് ഒരു വീടിന് സമീപം നിർത്തിയിട്ട വാഹനത്തിൽ നിന്നും എണ്ണ മോഷ്ടിക്കവേ നാട്ടുകാർ പിടികൂടുകയും ഉടനെ പോലീസ് എത്തുകയുമായിരുന്നു. 
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് മൂവരെയും എത്തിക്കുന്നതിടെ പ്രതി ഹിജാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും പോലീസ് പിൻതുടർന്ന് പിടികൂടി,എസ് ഐ ബാബു ,എസ് എച്ച് ഒ യൂസഫ് , എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ പന്തീരാങ്കാവ് പൊലീസിന് കൈമാറും. 


T News

working in the field of advertising and printing

Post a Comment

Previous Post Next Post